വാർധക്യം ചർച്ച ചെയ്യാൻ സീനിയർ സിറ്റിസൻസ് ഫോറം കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 26 ന് കേളകത്ത്

വാർധക്യം ചർച്ച ചെയ്യാൻ സീനിയർ സിറ്റിസൻസ് ഫോറം കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 26 ന് കേളകത്ത്
Nov 21, 2026 10:54 AM | By PointViews Editor

കേളകം • വാർധക്യം ബാധ്യതയല്ല സാധ്യതയാണെന്ന ആശയത്തോടെ സീനിയർ സിറ്റിസൻസ് ഫോറത്തിൻ്റെ 30-ാമത് കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 26 ന് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കും. മലയോര മേഖലയായ കേളകത്ത് ആദ്യമായാണ് വയോജനങ്ങളുടെ ജില്ലാ സമ്മേളനം സംഘടിപ്പിക്കുന്നതെന്നും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കുര്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്നും. ഫോറം ബ്ലോക്ക് ചെയർമാൻ ജോർജ് കറുകപ്പള്ളിയിൽ കൺവീനർ ജോയി സെബാസ്റ്റ്യൻ ഓരത്തേൽ, സംഘാടക സമിതി കൺവീനർ പി.പി.വ്യാസ് ഷാ എന്നിവർ വിശദീകരണ യോഗത്തിൽ അറിയിച്ചു.

സമ്മേളനത്തിൽ സംഘടനയുടെ ജില്ലാ പ്രസിഡൻ്റ് ഏബ്രഹാം തോണക്കര അധ്യക്ഷത വഹിക്കും. സംസ്ഥാന, ജില്ലാ നേതാക്കൾക്കു പുറമേ കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിലെ പ്രസിഡൻ്റുമാരും സമ്മേളനത്തിൽ പങ്കെടുക്കും. ഡിസംബർ 14, 15 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന സംസ്‌ഥാന സമ്മേളനത്തിന് മുന്നോടിയായാണ് ജില്ലാ സമ്മേളനം ചേരുന്നത്. സമ്മേളനത്തിൽ 500 ൽ അധികം പ്രതിനിധികൾ പങ്കെടുക്കും. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നവംബർ 25 ന് വിളംബര ജാഥ സംഘടിപ്പിക്കും ഐശ്വര്യ ഓഡിറ്റോറിയം പരിസരത്തുനിന്ന് ആരംഭിക്കുന്ന യാത്ര കേളകം ബസ് സ്‌റ്റാൻഡ് പരിസരത്ത് സമാപിക്കും. സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണെന്ന് ഭാരവാഹികൾ അറിയിച്ചു. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചതും വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതും പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.

പത്രസമ്മേളനം കാണാൻ

https://youtu.be/pKjFijqTuB8?si=wvacD3kqKJpcpAeN

Senior Citizens Forum Kannur District Conference to be held in Kelakam on November 26 to discuss aging

Related Stories
ഒപ്പം, വിഭിന്നം

Nov 21, 2026 05:40 PM

ഒപ്പം, വിഭിന്നം

ഒപ്പം,...

Read More >>
നായർ മഹാ സമ്മേളനം നവംബർ 22 ഞായറാഴ്ച 2 മണിക്ക് പേരാവൂരിൽ.

Nov 21, 2026 09:53 AM

നായർ മഹാ സമ്മേളനം നവംബർ 22 ഞായറാഴ്ച 2 മണിക്ക് പേരാവൂരിൽ.

നായർ മഹാ സമ്മേളനം നവംബർ 22 ഞായറാഴ്ച 2 മണിക്ക്...

Read More >>
 പിടയ്ക്കുന്ന മത്സ്യങ്ങളെ വാങ്ങി പേരാവൂരുകാർ കറിവച്ചും വറുത്തും തുടങ്ങി.

Nov 21, 2026 07:53 AM

പിടയ്ക്കുന്ന മത്സ്യങ്ങളെ വാങ്ങി പേരാവൂരുകാർ കറിവച്ചും വറുത്തും തുടങ്ങി.

പിടയ്ക്കുന്ന മത്സ്യങ്ങളെ വാങ്ങി പേരാവൂരുകാർ കറിവച്ചും വറുത്തും...

Read More >>
മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം സ്പോർട്സ് ഹബ്ബാക്കി മാറ്റും

Nov 19, 2026 11:30 AM

മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം സ്പോർട്സ് ഹബ്ബാക്കി മാറ്റും

മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം സ്പോർട്സ് ഹബ്ബാക്കി...

Read More >>
തളിപ്പറമ്പ് മണ്ഡലം മാറുന്നു. വ്യവസായ സൗഹൃദമാക്കാൻ  ദുബായിൽ ബിസിനസ് കോൺക്ലേവും കാർണിവലും നടത്തും. ടി.കെ.ഗോവിന്ദൻ എംഎൽഎ നേതൃത്വം നൽകും

Nov 17, 2026 11:44 PM

തളിപ്പറമ്പ് മണ്ഡലം മാറുന്നു. വ്യവസായ സൗഹൃദമാക്കാൻ ദുബായിൽ ബിസിനസ് കോൺക്ലേവും കാർണിവലും നടത്തും. ടി.കെ.ഗോവിന്ദൻ എംഎൽഎ നേതൃത്വം നൽകും

തളിപ്പറമ്പ് മണ്ഡലം മാറുന്നു. വ്യവസായ സൗഹൃദമാക്കാൻ ദുബായിൽ ബിസിനസ് കോൺക്ലേവും കാർണിവലും നടത്തും. ടി.കെ.ഗോവിന്ദൻ എംഎൽഎ നേതൃത്വം...

Read More >>
ഹോസ്റ്റൽ വൃത്തിയാക്കിയിട്ടുണ്ട്, ഇനി വൃത്തികേടാക്കുന്നവർക്കെതിരെ നടപടിയെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ

Nov 17, 2026 04:50 PM

ഹോസ്റ്റൽ വൃത്തിയാക്കിയിട്ടുണ്ട്, ഇനി വൃത്തികേടാക്കുന്നവർക്കെതിരെ നടപടിയെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ

ഹോസ്റ്റൽ വൃത്തിയാക്കിയിട്ടുണ്ട്, ഇനി വൃത്തികേടാക്കുന്നവർക്കെതിരെ നടപടിയെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ്...

Read More >>
Top Stories